ഹാർമണി മ്യൂസിക് ക്ലബ് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ശ്രീ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ആലപ്പുഴ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ശ്രീ പ്രമോദ് മുരളി ഉൽഘാടനം ചെയ്‌തു. സംസ്ഥാന കൈത്തറി ബോർഡ് മുൻ ചെയർമാൻ ശ്രീ കെ ടി ഇതിഹാസ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ശ്രീ സലിം ഹാർമണി സ്വാഗതം ആശംസിച്ചു. ഡോക്ടർ ഉണ്ണികൃഷ്ണ കർത്ത, ഡോക്ടർ ഹരികുമാർ, ആലപ്പുഴ മുൻ SP, ഹാരിസ് സേവിയർ IPS , മാത്തുക്കുട്ടീ കാനോൻ പി ജയചന്ദ്രൻ ന്റെ കീ ബോഡിസ്റ് ജിജി സചേതൻ കെ ജി തുടങ്ങിയവർ പ്രസംഗിച്ചു.
വെങ്കിട്ടരാമൻ നന്ദി രേഖപെടുത്തി. മലയാളികളുടെ ഇത്രയും പ്രിയപ്പെട്ട ഗായകൻ ശ്രീ പി ജയചന്ദ്രന്റെ പേരിൽ ഒരു സംഗീത അക്കാഡമി സ്ഥാപിക്കണമെന്നു മുഖ്യ മന്ത്രിയോട് ആവശ്യപ്പെട്ടു കത്തയച്ചു. സംഗീത കലാലോകത്തിനു ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് ശ്രീ ജയചന്ദ്രന്റെ എന്നും മലയാളികളുള്ള എത്രയും കാലം മലയാളികളുടെ ഹൃദയത്തിൽ ശ്രീ ജയചന്ദ്രൻ ജീവിക്കുമെന്നും ഉൽഘാടകൻ ശ്രീ പ്രമോദ് മുരളി അഭിപ്രായപ്പെട്ടു. തുടർന്ന് ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ കോർത്ത് കൊണ്ട് സംഗീത സായാഹ്നം ഹാർമണി മ്യൂസിക് ക്ലബ് നടത്തി