നെയ്യാറ്റിന്‍കര ആറാലും മൂട്ടിലെ ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് വീണ്ടും ജില്ലാഭരണകൂടം എന്ത് നടപടി എടുക്കുമെന്നാണ് കണ്ടറിയേണ്ടത്. കുടംബാംഗങ്ങളുമായി ചര്‍ച്ച നടത്തി കല്ലറ പൊളിക്കുമോ അതോ ഗോപന്‍സ്വാമിയുടെ സമാധിയെ ജില്ലാ ഭരണകൂടവും അംഗീകരിക്കുമോ ഇതാണ് അറിയേണ്ടത്. എന്നാല്‍, കഴിഞ്ഞ 9ന് രാവിലെ മുതല്‍ ഗോപന്‍ സ്വാമിയുടെ വീട്ടില്‍ നടന്ന ദുരൂഹവും എന്നാല്‍, ആത്മീയതയുടെ പരകോടിയില്‍ എന്ന് വിശ്വസിക്കേണ്ടി വരുന്നതുമായ സംഭവങ്ങള്‍ മകന്‍ രാജസേനന്‍ പറയുകയാണ്.
വിശ്വസിക്കാനോ അവിശ്വസിക്കാനോ കഴിയാതെ നാട്ടുകാരും, പോലീസുകാരും ജില്ലാ ഭരണകൂടവും ഞെട്ടിയിരിക്കുന്നു. അസുഖബാധിതനാ ഒരു അച്ഛനെ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ കണ്ണാടി വാതിലിനപ്പുറത്തു കൂടി നോക്കി നില്‍ക്കുന്ന മക്കളെ കാണാനാകും. അഛ്ഛന്റെ അവസാന ശ്വാസം പോകുന്നതു പോലും കാണാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എന്നാല്‍, സ്വന്തം അച്ഛനെ സമാധി ഇരുത്തിയിട്ട്, അച്ഛന്റെ പ്രാണന്‍ പോകുന്നത് നോക്കി നിന്നുവെന്ന് പറയുന്ന മകന്റെ വാക്കുകളെ ജനാധിപത്യ രാജ്യത്തെ നിയമങ്ങളും നിയമ സംരക്ഷകരും കേട്ടു നിന്നുവെന്നത് അതിശയിപ്പിക്കുകയാണ്.
ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനന്റെ വാക്കുകള്‍
ക്ഷേത്രത്തിന്റെ ആചാര്യഗുരുവും പൂജാരിയുമാണ് ബ്രഹ്മശ്രീ ഗോപന്‍സ്വാമി. അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സമാധി ഇരിക്കണമെന്നായിരുന്നു പറ#്ിഞിരുന്നത്. പക്ഷെ, സമാധി ചടങ്ങ് ആരും കാണാന്‍ പാടില്ലെന്ന് അച്ഛന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതുകൊണ്ട് ആരെയും അറിയിച്ചില്ല. പക്ഷെ, അച്ഛന്‍ സമാധിയായ വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. പോസ്റ്റര്‍ വെച്ചാണ് അറിയിച്ചത്. സമാധിയായ ദിവസം രാവിലെ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മളെല്ലാം കഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ വന്ന് ബി.പിയുടെയും ഷുഗറിന്റെയും ഗുളികയെല്ലാം കഴിച്ച്, കഞ്ഞിയും കടിച്ചു.
സമാധിക്കു മൂന്നു ദിവസം മുമ്പ് അമ്മയോട് പറഞ്ഞിരുന്നു, സമാധിയാവുമെന്ന്. സമയമായപ്പോള്‍ എന്നോടു പറഞ്ഞു, സമാധിയാവണം, സമയമായെന്ന്. സമാധിയാവാന്‍ നേരത്തെ അച്ഛന്‍ സ്ഥലം നിശ്ചയിച്ച്, കെട്ടിയിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങി അതില്‍ വന്നിരുന്നു. സമാധിയാവുകയായിരുന്നു. അച്ഛന്‍ തന്റെ പത്മാസനത്തിലിരുന്നു. വളരെ നേരത്തെ തന്നെ അച്ഛന്‍ ഇരിക്കാന്‍ മൈലാടിക്കല്ല് കൊണ്ടുവന്ന് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആ പീഢക്കല്ലിലാണ് പത്മാസനത്തില്‍ ഇരുന്നത്.
തുടര്‍ന്ന് ആറാധാരചക്രമുണര്‍ത്തി പ്രാണായാമം ചെയ്ത്, തന്റെ സഹസ്രദള പത്മത്തിലെത്തി തന്റെ പ്രാണനെ അവിടെ അടക്കുകയാണ് ചെയ്തത്. ഈ സമയം ഞാന്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. എല്ലാം കണ്ടുകൊണ്ടിരുന്നു. രാവിലെ 11.30യോ സമാധിയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഈ ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ ബ്രാഹ്മ മുഹൂര്‍ത്തം ആയി. സമാധി ചടങ്ങുകള്‍ ഒരുപാടുണ്ട്. പൂജാദ്രവ്യങ്ങള്‍ എല്ലാമിട്ട് കര്‍പ്പൂരം പനിനീര് അടക്കം ഇട്ടാണ് സമാധിയാക്കിയത്. അപ്പോള്‍ ജീവന്‍ പോയിട്ടുണ്ടായിരുന്നു.
ജീവന്‍ പോയെന്നു പറഞ്ഞാല്‍, സമാധിയുടെ ലക്ഷണങ്ങളോടെ ഈ അമൃതകലയിലെത്തി സഹസ്ര ദളപത്മമാകുന്ന ശിവന്‍ കുടികൊള്ളുന്ന ശിരസ്സില്‍ അച്ഛന്‍ പ്രാണനെ അവിടെ അടക്കി. എന്നിട്ട്, ബ്രഹ്മത്തിനെ നോക്കിയാണ് സമാധിയായത്. ശേഷം സമാധിസ്ഥലം കെട്ടിയടച്ചു. ചേട്ടനും ഞാനും കൂടെയാണെ സമാധി കെട്ടിയടച്ചത്. എന്റെ ഭാര്യയും അമ്മയും വന്ന് തൊഴുതു. അവര്‍ക്ക് സമാധിയില്‍ തൊടാന്‍ പാടില്ല. പൂജാ കര്‍മ്മങ്ങളെല്ലാം ചെയ്താണ് സമാധിയാക്കിയത്.
പ്രാണന്‍ എന്നു പറയുന്ന സംഭവം പോകുമ്പോള്‍ അറിയാന്‍ പറ്റും. അതായത്, ഓരോ മൂല ചക്രങ്ങളും ഉണരുമ്പോള്‍ നമുക്ക് അവിടെ അറിയാന്‍ പറ്റും. അച്ഛന് ഭയങ്കര തേജസ്സും ചൈതന്യവുമായിരുന്നു ആ സമയത്ത്. ആ സമയത്ത് പോയിശ്വാസം അങ്ങ് നിലച്ചു. മുകളിലേക്കു നോക്കി ഇരുന്നു. ഭഗവാനില്‍ ലയിച്ചു. അമ്മയെ അപ്പോള്‍ അറിയിച്ചു. അമ്മ വന്ന് തൊഴുതു. ബന്ധുക്കളൊക്കെയുണ്ട്. ബന്ധുക്കളെയൊന്നും അറിയിക്കാന്‍ പറ്റിയില്ല. കാരണം, ഭഗവാന്റെ കാര്യം പോലെത്തന്നെയാണ് അച്ഛന്റെയും കാര്യം.
മുഹൂര്‍ത്തം തെറ്റിക്കാന്‍ പാടില്ല. അച്ഛന്‍ പറഞ്ഞ മുഹൂര്‍ത്തമുണ്ട്. ആ മുഹൂര്‍ത്തം ഒരിക്കലും തെറ്റിക്കാന്‍ പാടില്ല. അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ അതേപോലെ ഒരു പുത്രധര്‍മ്മം എന്നതില്‍ എനിക്കു ചെയ്‌തേ പറ്റൂ. അതുകൊണ്ട് ആ മുഹൂര്‍ത്തം തെറ്റിക്കാന്‍ പറ്റില്ല. ആ മുഹൂര്‍ത്തത്തില്‍ ആരെയും അറിയിക്കാന്‍ പറ്റാത്ത മാനസികാവസ്ഥ ആയിപ്പോയി. അതുകൊണ്ട് ആ കര്‍മ്മം ഞാന്‍ ചെയ്തു. ജേഷ്ഠന്‍ സനന്ദന്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും കൂടെയുണ്ടായിരുന്നുവെന്നും അനുജന്‍ രാജസേനന്‍ പറയുന്നു.
ഈ മഹാ ക്ഷേത്രം കുടുംബ ക്ഷേത്രമാണ്. ഇത് നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാത്തതിന്റെ പക അവര്‍ തീര്‍ത്തതാണ് പോലീസും കൂട്ടവും വന്നത് എന്നും ഗോപന്‍സ്വാമിയുടെ മക്കള്‍ ആരോപിക്കുന്നുണ്ട്.
CONTENT HIGH LIGHTS; He saw his father’s soul go away: He sat in Samadhi by doing a son’s duty without missing the moment that his father had said; Son Rajasena said that his father had a terrible spirit and could tell when each of the chakras was awakened