World

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ; ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചിക്കാൻ സാധ്യത | gaza ceasefire agreement

15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്

ജെറുസലേം: ഗാസയിലെ വെടിനിർത്തലും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ കൈമാറി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾ, സൈനികരുൾപ്പെടെയുള്ള സ്ത്രീകൾ, 50നു മുകളിൽ പ്രായമുള്ള പുരുഷന്മാർ, പരുക്കേറ്റവരും അസുഖ ബാധിതരുമായവരേയുമാണ് ആദ്യം മോചിപ്പിക്കുക. ഇക്കാര്യത്തിൽ ഹമാസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണ് തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായതായി ഉദ്യോഗസ്ഥരും അറിയിച്ചു.

ഗാസയിൽ സമാധാനം സാധ്യമായാൽ അത് പടിയിറങ്ങുന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വലിയ നേട്ടമാകും. ഘട്ടം ഘട്ടമായുള്ള സേനകളുടെ പിൻ വാങ്ങൽ, ബന്ദികളുടെ കൈമാറ്റം, മാനുഷിക സഹായത്തിനായുള്ള കൂടുതൽ ഇടങ്ങൾ തുറക്കൽ എന്നിവയാണ് കരാറിലെ ധാരണയെന്നാണ് വിവരം. സംഘർഷ മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് നിലവിലെ ചർച്ചകൾ.

CONTENT HIGHLIGHT: gaza ceasefire agreement