കൊച്ചി: ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള, TDAAK ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് ഈ മാസം 16 ന് നടക്കും. എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടക്കുന്ന മീറ്റിംഗിൽ വീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാർ പാവളം, സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.