Movie News

കാത്തിരിപ്പിനൊടുവിൽ വണ്ടര്‍ വുമന്‍ ക്ലിയോപാട്രയായെത്തുന്നു; ഗാല്‍ ഗഡോട്ടിന്റെ ക്ലിയോപാട്ര ഉടന്‍ – gal gadots cleopatra movie

വണ്ടര്‍ വുമന്‍ ക്ലിയോപാട്രയായെത്തുന്നത് കാത്തിരിക്കുന്നവരേറെയാണ്. വണ്ടര്‍ വുമന്‍ താരം ഗാല്‍ ഗഡോട്ടിനെ സ്‌ക്രീനില്‍ കാണാന്‍ ഇനിയധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ ആയിരുന്നു സിനിമയെ സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായിരുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ്, അറ്റാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം മൊറോക്കോയില്‍ നടക്കുമെന്നാണ് സൂചന.

2020-ല്‍ ആയിരുന്നു ആദ്യ പ്രഖ്യാപനം എങ്കിലും ഗഡോട്ടിന്റെ തിരക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തടസ്സമായി. ‘വണ്ടര്‍ വുമന്‍ 1984’-ന്റെ സംവിധായകന്‍ പാറ്റി ജെന്‍കിന്‍സ് തന്നെ സിനിമയൊരുക്കുമെന്നായിരുന്നു ധാരണ. എന്നാല്‍, തീരുമാനം മാറി. ജെന്‍കിന്‍സിനുപകരം ‘ദ ഫാല്‍ക്കണ്‍ ആന്‍ഡ് വിന്റര്‍ സോള്‍ജിയര്‍’ സംവിധായക കാരി സ്‌കോഗ്ലാന്‍ഡ് രംഗത്തെത്തും.

വണ്ടര്‍ വുമന്‍ ശക്തയായ വനിതയാണെങ്കിലും അത് സാങ്കല്പികമായിരുന്നെന്നും ക്ലിയോപാട്ര യാഥാര്‍ഥ്യമായതിനാല്‍ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കൂടുതല്‍ സമര്‍പ്പണം ആവശ്യമാണെന്നും ഗഡോട്ട് പ്രതികരിച്ചു. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

STORY HIGHLIGHT: gal gadots cleopatra movie