സ്വാതി തിരുനാൾ മഹാരാജാവിൻ്റെ പേരിൽ ആരംഭിയ്ക്കുന്ന സ്‌കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ സന്ദര്ശിയ്ക്കുന്നതിന് എത്തിയ അറബ് വ്യവസായി തിരുവിതാംകൂർ രാജവംശകാലം മുതൽ വിദ്യാഭ്യാസ മേഖലയിൽ വിവിധ സമുദായങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൻ്റെ ഭാഗമായാണ് പട്ടം സെൻ്റ് മേരീസ് കത്രീഡൽ സന്ദർശിച്ചത്.
വികാരി ജനറാൾ ഫാദർ തോമസ് കയ്യാലയ്ക്കൽ, ഫിലിപ്പ് ദയാനന്ദ്റമ്പാൻ, കത്രീഡൽ വികാരി ഫാദർ ജോർജ് തോമസ്, ഫാദർ ഗീവർഗീസ് വലിയചാങ്ങവീട്ടിൽ, ഫാദർ വർഗീസ് കിഴക്കേക്കര, പി.ആർ.ഓ ഫാദർ ബോവസ് മാത്യു, എന്നിവർ ചേർന്ന് അറബ് വ്യവസായിയെ സ്വീകരിച്ചു.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് പഠിയ്ക്കുന്നതിന് വേണ്ടിയുള്ള 5 ദിവസത്തെ കേരള സന്ദർശനം ക്രമീകരിക്കുന്നത് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ടും, അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ്സ് കൺസൽട്ടൻണ്ടുമായ ഡയസ് ഇടിക്കുളയാണ്.
CONTENT HIGH KLIGHTS; Muhammad Abdullah Muhammad Ibrahim Al Marzooqi visited the grave of His Excellency Mar Ivanios, Archbishop of Malankara Catholic Church, who did commendable work in the field of higher education in Kerala.