മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തോൺ ഓടാനൊരുങ്ങുന്നു. വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ.
വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സി ധരിച്ചാണ് ഡോ. കെ.എം. എബ്രഹാം മാരത്തണിൽ പങ്കെടുക്കുന്നത്. “റൺ ഫോർ വയനാട് ” എന്ന ആശയം മുൻനിർത്തി തയാറാക്കുന്ന ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ടാകും. CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തുന്നുണ്ട്.
നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ. കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി, ജഴ്സിയും ലോഗോയും കെ.എം. എബ്രഹാമിന് കൈമാറും.
CONTENT HIGH LIGHTS;Chief Principal Secretary to Chief Minister Dr. KM Abraham is all set to run the Mumbai Marathon