റിയാദ്: പ്രവാസി ഇന്ത്യക്കാരൻ സൗദിയില്‍ മരിച്ചു. ഉത്തർപ്രദേശ് പ്രയാഗരാജ് സ്വദേശി ധനഞ്ജയ് സിങ് (45) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുവാസാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളിയായിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ലാൽ ബഹാദൂർ, മാതാവ്: ചാബി ദേവി, ഭാര്യ: ചന്ദ്രാവതി ദേവി.
content highlight : indian-expatriate-died-in-jubail