Saudi Arabia

കടുത്ത നെഞ്ചുവേദന, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഇന്ത്യക്കാരൻ ജുബൈലിൽ മരിച്ചു | indian-expatriate-died-in-jubail

ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളിയായിരുന്നു.

റിയാദ്: പ്രവാസി ഇന്ത്യക്കാരൻ സൗദിയില്‍ മരിച്ചു. ഉത്തർപ്രദേശ് പ്രയാഗരാജ് സ്വദേശി ധനഞ്ജയ് സിങ് (45) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുവാസാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളിയായിരുന്നു.