വിഷമുള്ള ഒരു ജീവിയുടെ പേര് ചോദിച്ചാൽ മിക്കവരും പറയുക ഏതെങ്കിലും ഒരു പാമ്പിന്റെ പേരാകും. രാജവെമ്പാല, മൂർഖൻ, അണലി എന്നിങ്ങനെ ഏതുമാകാം. ഇനി മറ്റ് ജന്തുക്കളുടെ പേരാണെങ്കിൽ ഏതെങ്കിലും ചിലന്തിയോ ഒക്കെയാകും ഓർമ്മവരിക. എന്നാൽ ഈ പറഞ്ഞ ജീവിക്കൊന്നുമല്ല ലോകത്തിൽ ഏറ്റവുമധികം വിഷമുള്ളത്. അവയ്‌ക്ക് ദൃഢമായ ഒരു ശരീരമില്ല, വിഷപല്ലുകളില്ല എന്തിന് പറയുന്നു ദേഹത്ത് നിറം പോലുമില്ല. എന്നാൽ ഒറ്റയടിക്ക് 60 പേരെവരെ കൊല്ലാൻ കഴിയുന്നത്ര വീര്യമുള്ള വിഷമുള്ള ആ ജീവിയുടെ പേരാണ് ബോക്‌സ് ജെല്ലി ഫിഷ്.
ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ബോക്‌സ് ജെല്ലി ഫിഷിന് വളരെ വലുപ്പമുണ്ട്. മാത്രമല്ല വളരെ നീളം കൂടിയ സ്‌പർശനികളും ഇവയ്‌ക്കുണ്ട് ഇതുപയോഗിച്ച് ഒരുതവണ പിടികൂടിയാൽ ശക്തിയായ വിഷം എതിരാളിയുടെ ഉള്ളിലെത്തും. വിഷം കാരണം അതികഠിനമായ വേദന, പക്ഷാഘാതം, ഹൃദയസ്‌തംഭനം, ഷോക്ക് എന്നിവയുമുണ്ടാകാം. ഇവ മിനുട്ടുക്കൾകം ജീവന് അപകടം വരുത്തും. ഒറ്റതവണ 60 പേരെവരെ കൊല്ലാൻ ഇവയ്‌ക്ക് കഴിയും. നെമാറ്റോസിസ്‌റ്റ്സ് എന്ന മൃദുലഭാഗങ്ങൾ ഇവയുടെ സ്‌പർശനിയിലുണ്ട് ഇതാണ് അപകടകാരണം.ഇവയുടെ കടിയേൽക്കാതിരിക്കാൻ ആഴക്കടലിൽ പോകുന്നവർക്ക് പ്രത്യേക വേഷവിധാനം വഴി സാദ്ധ്യമാണ്.
പരമാവധി മൂന്ന് മാസം വരെയാണ് ഇവയുടെ ജീവിതകാലം. 88 ദിവസം വരെ കടലിൽ ജീവിച്ച ബോക്‌സ് ജെല്ലി ഫിഷുകളുണ്ട്. എന്നാൽ ലാബിൽ വളർത്തുന്നവയിൽ ഏഴ് മുതൽ എട്ട് വരെ മാസം ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.ഒരുതവണ പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് മനുഷ്യർക്ക് അപകടമുണ്ടാക്കുന്ന മറ്റൊരു ജീവിയും ഓസ്‌ട്രേലിയയിൽ കാണപ്പെടുന്നതാണ്. ഇൻലാന്റ് തൈപ്പാൻ എന്ന പാമ്പാണിത്. ബോക്‌സ് ജെല്ലി ഫിഷിന് 60 പേരെ ഒറ്റത്തവണ കൊല്ലാൻ പാകത്തിന് വിഷമുണ്ടെങ്കിൽ ഇൻലാന്റ് തൈപ്പാന് അത് നൂറുപേരെ കൊല്ലാനുള്ളത്ര വിഷമാണ് ഉള്ളത്. എന്നാൽ 45 മിനുട്ടോളം സമയമെടുത്താലാണ് ഇത്രയധികം പേരെ കൊല്ലാൻ സാധിക്കുക.
STORY HIGHLIGHTS: which-is-the-venomous-living-thing-in-world