ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് ഹണി നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഔട്ട്ഫിറ്റ് സെലക്ഷൻ അടക്കമുള്ള കാര്യങ്ങൾ ഞാൻ വളരെ എഞ്ചോയ് ചെയ്യുന്ന ഒന്നാണ്. അതിന് വേണ്ടി റിസേർച്ചും ചെയ്യാറുണ്ട്. അങ്ങനെയാകുമ്പോൾ നമ്മൾ എപ്പോഴും എൻഗേജ്ഡായിരിക്കും. ധരിക്കുമ്പോൾ കോൺഫിഡൻസ് തരുന്ന കംഫേർട്ട് നൽകുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. എന്ത് തരത്തിലുള്ള പ്രോഗ്രാമാണെന്ന് നോക്കി അതിന് അനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ടെന്നും നടി പറയുന്നു.
പബ്ലിക്ക് ഫങ്ഷൻസ് എഞ്ചോയ് ചെയ്യുന്നയാളാണ് ഞാൻ. ആ പബ്ലിക്ക് വൈബ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പബ്ലിക്ക് ഇന്ററാക്ഷനും വേറെ ലെവലാണ്. ഞങ്ങൾക്ക് കംഫർട്ടബിൾ ആയിട്ടുള്ള കുറച്ച് ആളുകൾ ഒപ്പമുണ്ട്. ഇവന്റിന് പോകാനുള്ള മുന്നൊരുക്കങ്ങൾക്ക് സഹായിക്കുന്നതും അവരാണ്. മേക്കപ്പ്, ഡ്രസ് അടക്കമുള്ള കാര്യങ്ങളിൽ അവരുടെ ഇടപെടലുണ്ട്. എനിക്കുള്ള സജഷൻസ് ഞാനും പറയും. ഒരുങ്ങി നടക്കാൻ എനിക്ക് ഇഷ്ടമാണ്.
പുറത്തേക്ക് ഇറങ്ങുമ്പോൾ ഔട്ട്ഫിറ്റിൽ ഞാൻ കുറച്ച് കോൺഷ്യസായിരിക്കും. ഓൺലൈൻ മീഡിയാസ് ഉള്ളതുകൊണ്ട് എന്തൊക്കെ ക്യാപ്ചർ ചെയ്യാമോ അതൊക്കെ അവർ പകർത്തും. ഇതെല്ലാം കൊണ്ടാണ് പുറത്തേക്ക് ഇറങ്ങുമ്പോൾ ഔട്ട്ഫിറ്റിൽ കോൺഷ്യസാകുന്നത്. പോകേണ്ട ഇവന്റുകൾ തെരഞ്ഞെടുക്കാൻ ഞാൻ മാനദണ്ഡങ്ങളൊന്നും വെച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങുകളിലേക്ക് എനിക്ക് കിട്ടുന്ന ക്ഷണം അനുഗ്രഹമായാണ് ഞാൻ കാണുന്നത്.
തടിച്ച് കൂടുന്ന ആളുകളെ കാണുമ്പോൾ ഞാൻ വളരെ ഹാപ്പിയാകും. ഒരു പ്രത്യേക സന്തോഷമാണ്. കാരണം അവർ അവരുടെ എല്ലാ തിരക്കുകളും മാറ്റിവെച്ചിട്ടല്ലേ എന്നെ കാണാൻ സമയം കണ്ടെത്തി വരുന്നത്. മഴ പോലും അവഗണിച്ച് വരാറുണ്ട്. സമയം എടുത്ത് എല്ലാവരുടെയും സെൽഫികൾക്ക് പോസ് ചെയ്തും മാത്രമെ ഞാൻ മടങ്ങാറുള്ളുവെന്നും നടി പറഞ്ഞു.
ഹണി റോസിന്റെ വസ്ത്രധാരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്ത ചാനലുകളിലും സോഷ്യൽമീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വിഷയം. ബോബി ചെമ്മണ്ണൂർ നടിക്ക് എതിരെ നടത്തിയ ലൈംഗീകാധിക്ഷേപ പരാമർശത്തിന്റെ പേരിൽ കേസിൽ പെട്ടിരുന്നു. തുടർന്ന് അറസ്റ്റിലായ ബോച്ചെയ്ക്ക് ദിവസങ്ങൾക്കുശേഷം ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. നിരന്തരമായി പൊതുവേദികളിൽ വെച്ച് ലൈംഗീകാധിക്ഷേപം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ബോച്ചെയ്ക്ക് എതിരെ ഹണി റോസ് നിയമയുദ്ധം ആരംഭിച്ചത്.
content highlight: honey-rose-says-she-only-wears-clothes-that-give-her-confidence