കോഴിക്കോട്: മാസങ്ങൾ നീണ്ട സമസ്തയിലെ തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. പാണക്കാട് തങ്ങളുമായി സമവായത്തിലെത്തിയെന്ന ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ അവകാശവാദം തള്ളുകയായിരുന്നു സാദിഖലി തങ്ങള്‍. വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചത് പുറത്തു പറയണമെന്ന ധാരണ ലീഗ് വിരുദ്ധ വിഭാഗം ലംഘിച്ചെന്നും ജിഫ്രിമുത്തുക്കോയ തങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു. എന്നാല്‍ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും മാപ്പ് അള്ളാഹുവിനോട് മാത്രമേ പറയൂ എന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്‍റെ മറുപടി.
ഇതോടെ 23 ന് നടത്താൻ തീരുമാനിച്ച തുടര്‍ സമവായ ചര്‍ച്ചയും പ്രതിസന്ധിയിലായി. ലീഗ് വിരുദ്ധ വിഭാഗം ധാരണ പ്രകാരം ഖേദം പ്രകടിപ്പിച്ച് പുറത്ത് പറഞ്ഞിട്ടുമതി ഇനി സമവായ ചര്‍ച്ചകളെന്നാണ് പാണക്കാട് തങ്ങളുടേയും പികെ കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്.
content highlight : samastha-muslim-league-sadiqali-thangal-issue-continuous