Kannur

കെഎസ്ആര്‍ടിസി ഡീലക്സ് ബസ് കാറിൽ ഇടിച്ചു, പൊലീസെത്തി പരിശോധിച്ചു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ അറസ്റ്റിൽ | ksrtc bus driver arrested for drunk driving

തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസർകോട് സ്വദേശി ബലരാജനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂര്‍: കണ്ണൂരിൽ മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിൽ. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസർകോട് സ്വദേശി ബലരാജനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ഡീലക്സ് ബസിലെ ഡ്രൈവറാണ് ബലരാജ്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി ബസ് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെത്തിച്ചപ്പോഴാണ് പൊലീസ് പിടികൂടിയത്.

ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടെ ബസ് ഒരു കാറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിശോധനയിൽ ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ബലരാജിനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

 

content highlight : thalassery-trivandrum-super-delux-ksrtc-bus-driver-arrested-for-drunk-driving

Latest News