Recipe

പോത്തിറച്ചി ഉലർത്തി രുചിച്ചിട്ടുണ്ടോ ? | beef-fry

മസാലയിൽ പൊതിഞ്ഞ ബീഫ്, പ്രഷർകുക്കറിൽ വേവിച്ചെടുത്ത ശേഷം ഉള്ളിയും സവാളയും ഈ രീതിയിൽ ചേർത്ത് നോക്കൂ രുചി കൂടും.

ചേരുവകൾ 

ബീഫ്  – 1 കിലോഗ്രാം
ഇഞ്ചി ചതച്ചത് – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് -10
കാശ്മീരി മുളകുപൊടി – 3/4 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
ഗരം മസാലപ്പൊടി – 1+1/2 ടീസ്പൂൺ
കുരുമുളകുപൊടി  – 1 + 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
തക്കാളി  – 1/2 കപ്പ്
കടുക് – 1 ടീസ്പൂൺ
ഉണക്കമുളക് ചതച്ചത് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ചെറിയ ഉള്ളി – 1 കപ്പ്
സവാള  – 4 കപ്പ്

തയാറാക്കുന്ന വിധം

ഇറച്ചിയിൽ ഇഞ്ചി – വെളുത്തുള്ളി ചതച്ചത്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി, തേങ്ങാക്കൊത്ത്, തക്കാളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് സ്വൽപം വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചു മാറ്റി വയ്ക്കുക.

ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ചെറിയ ഉള്ളി വഴറ്റി, മിക്സിയിൽ അരച്ചു വയ്ക്കുക.

അതേ എണ്ണയിൽ കടുക് പൊട്ടിച്ചു സവാളയും കറിവേപ്പിലയും ചേർത്ത് വയറ്റി അതിൽ കൊച്ചുള്ളി അരച്ചത് ചേർത്ത് യോജിപ്പിക്കാം. വേവിച്ച ഇറച്ചി ഇതിലേക്ക് ചേർത്ത് വഴറ്റി വെള്ളം പറ്റിയ ശേഷം ചതച്ച ഉണക്കമുളകും കുരുമുളകുപൊടിയും ഗരംമസാല പൊടിയും ചേർത്ത് മീഡിയം ചൂടിൽ ഇറച്ചി വരട്ടിയെടുക്കാം.

content highlight: beef-fry