തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും ബസില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കരമന – കളിയിക്കാവിള പാതയില്‍ കാരയ്ക്കാമണ്ഡപത്ത് വെച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ബസ് തടഞ്ഞ് പിടികൂടിയത്.
രാജാജി നഗര്‍ ഫ്‌ളാറ്റ് നമ്പര്‍ 326 ല്‍ ബിജു (52), മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് മീനുഭവനില്‍ മിഥുന്‍ മധു (22), മാവേലിക്കര കണ്ണമംഗലം നോര്‍ത്ത് അജിത ഭവനില്‍ അച്ചുകൃഷ്ണ (27) എന്നിവരെയാണ് പിടികൂടിയത്. ബിജുവിനെതിരെ കഞ്ചാവ് കടത്തിയതിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ഒരു കിലോയിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
content highlight : ksrtc-came-through-karamana-kaliyaikavila-road-after-crossing-the-check-post-suspected-3-caught-ganja