ഇനി അയല കിട്ടിയാൽ നാടൻ സ്റ്റൈലിൽ രുചികരമായി വറുത്തെടുത്തോളൂ. മീൻ വറുക്കുമ്പോൾ അടിയിൽ കരിഞ്ഞു പിടിക്കുകയോ ഉടയുകയോ ചെയ്യാതിരിക്കാൻ കറിവേപ്പില ഉപയോഗിക്കാവുന്നതാണ്.
ചേരുവകൾ
അയല- 500ഗ്രാം
കുരുമുളക്- 1 ടേബിൾസ്പൂൺ
കാശ്മീരിമുളകുപൊടി- 2 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളി- 4
ഇഞ്ചി- ചെറിയ കഷ്ണം
ചുവന്നുള്ളി- 3
വാളൻപുളി- ആവശ്യത്തിന്
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
കറിവേപ്പില- 1 പിടി
തയ്യാറാക്കുന്ന വിധം
500 ഗ്രാം അയല വൃത്തിയായി കഴുകി വരഞ്ഞെടുക്കാം.
രണ്ടര ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, നാല് അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് ചുവന്നുള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ കുരുമുളക്, അൽപ്പം കറിവേപ്പല, ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള നാരങ്ങയും ചേർക്കാം.
കുറച്ച് വെളിച്ചെണ്ണ അതിലേക്ക് ഒഴിച്ച് നന്നായി അരച്ചെടുത്തോളൂ.
വൃത്തിയാക്കിയ മീനിലേക്ക് ചേർത്ത് പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കാം.
അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.
അതിനു മുകളിലായി മൂന്നോ നാലോ തണ്ട് കറിവേപ്പിലയും വച്ചോളൂ.
ശേഷം മസാല പുരട്ടിയ മീൻ കഷ്ണങ്ങൾ മുകളിൽ വയ്ക്കാം.
ഒരു തേങ്ങയുടെ പകുതി ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് ചേർക്കാം.
ഇരുവശങ്ങളും നന്നായി വെന്ത മീൻ പാനിൽ നിന്നും മാറ്റാം.
ബാക്കി വന്ന എണ്ണയിൽ തേങ്ങാ കഷ്ണങ്ങൾ ഇളക്കി ചേർത്ത് മീനിനു മുകളിലായി വയ്ക്കാം. ചൂടോടെ തന്നെ ചോറിനൊപ്പം കഴിച്ചു നോക്കൂ.
conten highlight: ayala-fry-kerala-style-recipe