Recipe

ഗോതമ്പ് ദോശ ഇനി സ്വാദോടെ കഴിക്കാം | wheat-dosa-instant-recipe

ചേരുവകൾ

ഗോതമ്പ് പൊടി- 1 കപ്പ്
മല്ലിയില- 2 സ്പൂൺ
ജീരകം- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുത്ത് രണ്ട സ്പൂൺ​ മല്ലിയില അരിഞ്ഞതും, അര ടീസ്പൂൺ ജീരകവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
കൂടുതൽ രുചികരമാക്കാൻ കാരറ്റ്, സവാള എന്നിങ്ങനെയുള്ള പച്ചക്കറികളും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്.
ആവശ്യത്തിന് വെള്ളം അതിലേക്ക് ഒഴിച്ച് മാവ് കലക്കിയെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി മാവ് ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
ഇരു വശങ്ങളും വെന്തതിനു ശേഷം രുചിയോടെ കഴിച്ചോളൂ.

content highlight: wheat-dosa-instant-recipe