Recipe

ഈ തക്കാളി സൂപ്പ് കഴിച്ചുനോക്കൂ…| tomato-soup

ആദ്യമായി സൂപ്പ് വീട്ടിൽ തയ്യാറാക്കാൻ പദ്ധതിയുണ്ടെങ്കിൽ തക്കാളി കൊണ്ട് ട്രൈ ചെയ്യൂ.

ചേരുവകൾ

തക്കാളി- 2
വെളുത്തുള്ളി- 2 എണ്ണം
സവാള- 1/2
ഏലയ്ക്ക – 1
വെള്ളം- 11/2 കപ്പ്
ഒലീവ് ഓയിൽ- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളകു പൊടി- ആവശ്യത്തിന്
കാരറ്റ്- 4 ടേബിൾസ്പൂൺ
കോളിഫ്ളവർ-  4 ടേബിൾസ്പൂൺ
ബീൻസ് (ചെറുതായി അരിഞ്ഞത്) –  4 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിൽ ഒന്നര കപ്പ് വെള്ളമെടുത്ത് തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് നാല് ടേബിൾസ്പൂൺ, രണ്ട് വെളുത്തുള്ളി അരിഞ്ഞത്, ഒരു ഏലയ്ക്ക എന്നിവ ചേർത്ത് വേവിക്കാം.
നാല് വിസിൽ കഴിഞ്ഞാൽ അടുപ്പണച്ച് തണുക്കാൻ മാറ്റി വച്ചോളൂ.
ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ഒലിവ് എണ്ണ ചേർത്ത് ചൂടാക്കാം.
അതിലേക്ക് ഒരു സവാള, കാരറ്റ്, കോളിഫ്ലവർ, ബീൻസ് എന്നിവ അരിഞ്ഞത് നാല് ടേബിൾസ്പൂൺ ചേർത്ത് വഴറ്റാം.
പച്ചക്കറികൾ വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടിയും ചേർക്കാം.
വേവിച്ചെടുത്ത തക്കാളി കൂടി ചേർത്ത് തിളപ്പിച്ചെടുത്തോളൂ. തക്കാളി സൂപ്പ് തയ്യാറായിരിക്കുന്നു.

content highlight: tomato-soup-healthy-home-made-recipe