Kerala

സമാധിയിരുത്തൽ വിവാദം: കല്ലറ ഇന്ന് പൊളിക്കില്ല; അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ചതിനുശേഷം മാത്രമേ കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കൂ. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. പ്രദേശത്തെ സാഹചര്യം പരിഗണിച്ച് പൊലീസ് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്‍റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയിൽ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്‍റെ ആലോചന.