കടകളിൽ കിട്ടുന്ന തേൻ നെല്ലിക്ക കഴിച്ചിട്ടില്ല, ഇത് ഈസിയായി വീട്ടിലുണ്ടാക്കാമെന്നത് എത്ര പേര്‍ക്കറിയാം? കൊതിയൂറും തേന്‍ നെല്ലിക്ക വീട്ടില്‍ എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി വിളഞ്ഞത് കഴുകി വൃത്തിയാക്കി ഒരു ഫോര്‍ക്കു കൊണ്ട് നന്നായി കുത്തി മാറ്റി വയ്ക്കുക. വെള്ളം തിളപ്പിച്ച് അതിലേക്ക് നെല്ലിക്ക ചേര്‍ത്തു രണ്ടു മിനിറ്റ് തിളപ്പിച്ചൂറ്റി വയ്ക്കുക. ഒരു പാനിലേക്ക് അരക്കപ്പ് പഞ്ചസാര ചേര്‍ത്ത് മുകളില്‍ നെല്ലിക്ക നിരത്തുക. ഇതിലേക്ക് ബാക്കി പഞ്ചസാര കൂടി ചേര്‍ത്ത് നാലാമത്തെ ചേരുവയും ചേര്‍ത്തു തീ കുറച്ചു വച്ച് ഒരു മണിക്കൂര്‍ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. പഞ്ചസാര പാനി ഒറ്റനൂല്‍ പരുവമാകുമ്പോള്‍ തീ അണച്ച് തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്ത ശേഷം തേന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഒരു ദിവസം വച്ചതിനു ശേഷം ഉപയോഗിക്കാം.