Food

ഒരു സ്പെഷ്യൽ വഴുതനങ്ങ കറി ആയാലോ?

ചോറിനൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ വഴുതനങ്ങ കറി ആയാലോ? രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പച്ച വഴുതനങ്ങ 1/2 കിലോ
  • തക്കാളി 1 എണ്ണം
  • ഉണക്കമാങ്ങ 2 സ്പൂൺ
  • വെള്ളം 2 ഗ്ലാസ്‌
  • തേങ്ങ അര മുറി
  • മുളക് പൊടി 2 സ്പൂൺ
  • കാശ്മീരി ചില്ലി പൊടി 1 സ്പൂൺ
  • മല്ലി പൊടി 2 സ്പൂൺ
  • ജീരകം 1 സ്പൂൺ
  • ഉലുവ 1/2 സ്പൂൺ
  • കറിവേപ്പില 3 തണ്ട്
  • മഞ്ഞൾ പൊടി 1 സ്പൂൺ
  • ഉപ്പ് 2 സ്പൂൺ
  • പുളി പിഴിഞ്ഞത് 1/2 ഗ്ലാസ്‌
  • എണ്ണ 2 സ്പൂൺ
  • കടുക് 1 സ്പൂൺ
  • ചുവന്ന മുളക് 2 എണ്ണം
  • കറിവേപ്പില 1 തണ്ട്

തയ്യാറാക്കുന്ന വിധം

ആദ്യം പച്ച വഴുതനങ്ങ ചെറുതായി മുറിച്ചു കുക്കറിൽ 2 വിസിൽ വച്ചു വേവിച്ചു എടുക്കുക. ചീന ചട്ടി വച്ചു ചൂടാകുമ്പോൾ ഒരു സ്പൂൺ എണ്ണ ഒഴിച്ച്, തേങ്ങ ചേർത്ത് വറുത്തു എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ജീരകം, ഉലുവ, കാശ്മീരി ചില്ലി പൗഡർ, കറി വേപ്പില എന്നിവ ചേർത്ത് വരുത്തു എടുക്കുക. വറുത്ത കൂട്ട് തണുക്കുമ്പോൾ നന്നായി അരച്ച് മാറ്റി വയ്ക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു, കറിവേപ്പിലയും ചേർത്ത്, അതിലേക്ക് വേവിച്ച വഴുതനങ്ങ, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റി സ്പൂൺ കൊണ്ട് ഉടച്ചു എടുക്കുക. അതിലേക്ക് അരപ്പ് ചേർത്ത്, ഉണക്ക മാങ്ങയും, പുളി പിഴിഞ്ഞതും, ഉപ്പും ചേർത്ത് നന്നായി കുറുക്കി എടുക്കുക. കുറച്ചു കറിവേപ്പില കൂടെ ചേർത്ത് കൊടുക്കാവുന്നതാണ്. കറി തയാർ.