കുട്ടികളെ ഞെട്ടിക്കാൻ കിടിലൻ ചോക്ലേറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഷേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തിളപ്പിച്ചാറിയ പാല്‍ ഒരു ഗ്ലാസ്
- കൊക്കോ പൗഡര്‍ ഒരു ടീസ്പൂണ്‍
- പഞ്ചസാര രണ്ട് ടീസ്പൂണ്‍
- വനില ഐസ്‌ക്രീം ഒരു സ്‌കൂപ്പ്
- ഐസ് ക്യൂബ് ആറ് എണ്ണം
- തയ്യാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കൂടി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അല്‍പം കൊക്കോ പൗഡര്‍ പാലില്‍ മിക്‌സ് ചെയ്ത് അയഞ്ഞ രൂപത്തിലാക്കി സര്‍വിങ് ഗ്ലാസിന്റെ ഉള്ളില്‍ ചെറുതായി തൂവുക. അടിച്ചെടുത്ത പാല്‍ സര്‍വിങ് ഗ്ലാസിലേക്ക് ഒഴിക്കുക. ഒരു സ്‌കൂപ് ചോക്ലേറ്റ് അല്ലെങ്കില്‍ വനില ഐസ്‌ക്രീം ഇതിനു മേലേക്ക് ഇടാം. എത്ര തരം പരീക്ഷണങ്ങള്‍ വേണമെങ്കിലും മില്‍ക്ക് ഷേക്കില്‍ നടത്താം.
ചോക്ലേറ്റ് പൗഡര്‍ ഇല്ലെങ്കില്‍ വിഷമിക്കേണ്ട. പകരം ചോക്കോ ബാര്‍ ഉപയോഗിക്കാം. അടിച്ചെടുത്ത് സര്‍വിങ് ഗ്ലാസില്‍ ഒഴിച്ച് അതിനു മേല്‍ വിപ് ക്രീം വച്ചാലും മതി. ഒരു സ്‌കൂപ്പ് കൂടി വച്ചാല്‍ ചിലപ്പോള്‍ തണുപ്പു കൂടും. കശുവണ്ടി, ബദാം എന്നിവയൊക്കെ ചേര്‍ത്താല്‍ രുചി കൂടും. ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് തയ്യാറായി.