Recipe

പപ്പായ ഹൽവ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്യൂ | Papaya Halwa

മധുരം കഴിക്കാൻ തോന്നുമ്പോൾ ഇനി കിടിലൻ സ്വാദിൽ പപ്പായ ഹൽവ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഹൽവ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1.നെയ്യ് – 100 ഗ്രാം
  • 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം
  • 3.പാൽ – ഒരു ലിറ്റർ
  • 4.പഞ്ചസാര – 200ഗ്രാം
  • 5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലിൽ കുതിർത്തത്
  • 6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
  • 7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

പാനിൽ അൽപം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക. ഇതിലേക്കു പാൽ ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോൾ പഞ്ചസാരയും കുങ്കുമപ്പൂവും ചേർക്കുക. ഇതിൽ അൽപാൽപം നെയ്യ് ചേർത്തിളക്കി കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കണം. ഇത് നെയ്യ് പുരട്ടിയ ട്രേയിൽ നിരത്തി ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പും ബദാമും വച്ച് അലങ്കരിച്ച് വിളമ്പാം.