ഈസിയായി പൊട്ടെറ്റോ ചിപ്സ് വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ നല്ല ക്രിസ്പിയായി തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ സ്നാക്ക്സ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 3
- തണുത്ത വെള്ളം – 4 കപ്പ്
- കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- ഉപ്പ് – അര ടീസ്പൂൺ
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തിൽ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേർക്കുക. അതിൽ നന്നായി കഴുകി ടവൽ കൊണ്ട് നനവ് ഒപ്പിയെടുക്കാം. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം. മിതമായ തീയിൽ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോൾ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. മസാല എല്ലായിടത്തും ആവാൻ ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തിൽ വച്ച് ആവശ്യാനുസരണം കഴിക്കാം.