ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. നിലവിൽ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. 1.08 ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ആപ്പിൾ കഴിഞ്ഞ വര്ഷം ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത്. മുൻ വർഷത്തെ അപേക്ഷിച്ചു 42% ആണു വർധന. ആഭ്യന്തര ഉല്പാദനത്തിൽ 46%വർധനയും കഴിഞ്ഞ വര്ഷം രേഖപ്പെടുത്തി. ഏതാനും വര്ഷങ്ങൾക്കുളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിമൂല്യം 3 ലക്ഷം കോടി രൂപയിൽ എതികയുകയാണ് ആപ്പിളിന്റെ ലക്ഷ്യം.