Food

രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഈ പൊരിച്ച ചിക്കന്‍ ഫ്രൈ ട്രൈ ചെയ്തുനോക്കൂ

രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാൻ ചിക്കാനുണ്ടെങ്കിൽ കുശാലായി അല്ലെ, അത് ചിക്കൻ ഫ്രൈ ആണെങ്കിൽ പിന്നെ പറയേണ്ട. കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1/2 കിലോ
  • ജിഞ്ചർ ഗാർളിക് പേസ്റ്റ് – 2 ടേബിൾ സ്പൂൺ
  • മുളകുപ്പൊടി – 1 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞപൊടി – 1/2 ടേബിൾ സ്പൂൺ
  • മല്ലിപൊടി – 2 ടേബിൾ സ്പൂൺ
  • നാരങ്ങാനീര് – 2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻകഷ്ണങ്ങൾ നല്ലതുപോലെ കഴുകി വ‍ൃത്തിയാക്കി അതിലേക്ക് 1ടേബിൾ സ്പൂൺ മുളകുപ്പൊടിയും 1ടേബിൾ സ്പൂൺ കുരുമുളകുപൊടിയും 2 ടേബിൾ സ്പൂൺ മല്ലിപൊടിയും 2 ടേബിൾ സ്പൂൺ നാരങ്ങാനീരും 2 ടേബിൾ സ്പൂൺ ഡബിൾ ഹോഴ്സ് ജിഞ്ചർ ഗാർളിക് പേസ്റ്റും ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ചെടുക്കാം. ചേരുവകളെല്ലാം ചിക്കന്‍ കഷ്ണത്തിൽ നന്നായി പിടിക്കാനായി മാറ്റി വയ്ക്കാം. ശേഷം ഗ്യാസ് അടുപ്പിൽ പാൻ വച്ച് ചൂടാക്കി അതിലേയ്ക്ക് 1കപ്പ് വെളിച്ചെണ്ണ ചേർക്കാം. വെളിച്ചെണ്ണ നന്നായി തിളക്കുമ്പോള്‍ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻകഷ്ണങ്ങൾ ഓരോന്നായി വറുത്തുകോരാം. ചിക്കൻകഷ്ണം വെന്ത് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ മറുവശം തിരിച്ചിടാം.