Food

ഈന്തപ്പഴവും നാരങ്ങായും ചേർത്ത് ഒരു കിടിലൻ അച്ചാർ

ഈന്തപ്പഴവും നാരങ്ങായും ചേർത്ത് അച്ചാർ തയ്യാറാക്കിയിട്ടുണ്ടോ? ആഹാ! കിടിലൻ സ്വാദാണ്. ഈ അച്ചാറുണ്ടെങ്കിൽ ഒരു കിണ്ണം ചോറു ക‍ഴിയ്ക്കാം, അത്രയ്ക്ക് രുചിയാണ് ഈ അച്ചാറിന്.

ആവശ്യമായ ചേരുവകൾ

  • ലെമൺ -5
  • കടുക് – 1 ടീസ് സ്പൂൺ
  • ഇഞ്ചി – 3 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 25
  • പച്ചമുളക് -4
  • കറിവേപ്പില
  • മുളകുപൊടി – 2.5 ടേബിൾ സ്പൂൺ
  • ഉലുവപ്പൊടി – 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടേബിൾ സ്പൂൺ
  • കായപ്പൊടി – 1/2ടേബിൾ സ്പൂൺ
  • വിനാഗിരി – 1/4 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • ഈന്തപഴം – 1 കപ്പ്
  • പഞ്ചസാര -1.5 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

നാരങ്ങാ പത്തു മിനിട്ട് ആവികയറ്റിയെടുക്കുക. തണുത്തു കഴിഞ്ഞു ചെറുതായി മുറിച്ചെടുക്കുക. ചട്ടിയിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ചു ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ചേർത്ത് ഇഞ്ചി ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റുക. ഇതിൽ മുളകുപൊടിയും, മഞ്ഞൾപൊടിയും, ഉലുവാപ്പൊടിയും, കായപ്പൊടിയും ചേർത്ത് മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. പിന്നീട് ഈന്തപ്പഴം ചേർത്തിളക്കി വെള്ളവും, വിനാഗിരിയും ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിച്ചു അരിഞ്ഞു വച്ചിയിച്ചിരിക്കുന്ന നാരങ്ങാ ചേർത്ത് തീ ഓഫ് ചെയുക. പിന്നീട് പഞ്ചസാര ചേർത്ത് ഇളക്കിയോജിപ്പിച്ചെടുക്കുക.