Movie News

‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ചിത്രത്തിന്റെ റിലീസ് മാറ്റി – narayaneente moonnaanmakkal release date

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഫെബ്രുവരി 7 ലേക്ക് മാറ്റി. നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒരുപോലെ കോർത്തിണക്കിയ ഒരു ഫാമിലി ഡ്രാമയായിരിക്കും ഈ സിനിമയെ ന്നാണ് ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന.

ഒരു നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കൊയിലാണ്ടി എന്ന ഗ്രാമത്തിലെ ഒരു തറവാട്ടിലെ നാരായണിയമ്മയുടെ മൂന്ന് ആൺമക്കളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

2025-ൽ ഒരു സർപ്രൈസ് ബ്ലോക്ക്ബസ്റ്റർ ആയി ‘നാരായണീന്റെ മൂന്നാണ്മക്കൾ’ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. ജോബി ജോർജ് തടത്തിലാണ് സിനിമ നിർമ്മിക്കുന്നത്. ജെമിനി ഫുക്കാൻ, രാമു പടിക്കൽ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാഹുൽ രാജിന്റെ സംഗീതവും റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ ഗാനരചനയും സിനിമയുടെ മാറ്റ് കൂട്ടും.

STORY HIGHLIGHT: narayaneente moonnaanmakkal release date