കിനാത്തുകടവ്: അരസമ്പാളയം അമൃത കാർഷിക കോളേജിലെ നാലാം വർഷ വിദ്യാർത്ഥികൾ അവരുടെ ഗ്രാമവികസന പരിശീലന പ്രോഗ്രാമിന്റെ ഭാഗമായി കുളത്തുപാളയം പ്രദേശത്തെ കർഷകർക്കായി വിവിധയിനം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു
കുട്ടികൾ കർഷകരോടൊപ്പം പൊങ്കൽ ആഘോഷിക്കുകയും, കൃഷിയെ പറ്റി വിവിധ സംവാദങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു
കിനാത്തുകടവിലെ പതിനഞ്ചോളം കർഷകരാണ് പരിപാടിയിൽ സഹകരിച്ചതും, കാർഷിക വിദ്യാർത്ഥികളായ കുട്ടികളെ അവരുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തത്
കോളേജ് പ്രിൻസിപ്പൽ ഡീൻ ഡോ. സുധീശ് മനാൽ, അധ്യാപകരായ ഡോ. ശിവരാജ്, ഡോ. സത്യപ്രിയ, ഡോ. റീന, ഡോ. നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ മഹ, സുഭ, അക്കാൻഷ, ദർശന, ലക്ഷ്യ, മുരളി, അഭിരാം, പൂർണ്ണ, സജിനി, ആർഥര, പ്രിജിത് എന്നിവരാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
content highlight : Students organized various awareness programs as part of rural development training program