പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘മഹാവതാര്‍ നരസിംഹ’ യുടെ ടീസർ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അശ്വിന്‍ കുമാറാണ്. ‘മഹാവതാർ നരസിംഹ’ 2025 ഏപ്രിൽ 3നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ ത്രീഡിയായി ചിത്രം റിലീസ് ചെയ്യും. സാം സി.എസാണ് സംഗീതസംവിധാനം.
STORY HIGHLIGHT: mahavatar narsimha official teaser out