ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും ശിവഗിരി മഠം. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണ യാത്ര സംഘടിപ്പിക്കും. ക്ഷേത്രങ്ങളില്‍ മേല്‍ വസ്ത്രം അഴിപ്പിക്കുന്നത് നിര്‍ത്തലാക്കുക, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക, ഗുരുദേവ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആചാര പരിഷ്കരണ യാത്ര സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ ഗുരു പാര്‍ക്കില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കാണ് യാത്ര. ശിവഗിരി മഠത്തിലെ സന്യാസിമാര്‍ നേതൃത്വം നല്‍കും.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. അതിനുവേണ്ടി സർക്കാർ സത്വരമായ നിലപാട് കൈക്കൊള്ളണം. ഈ ആവശ്യവുമായി ജനുവരി 17 വെള്ളിയാഴ്ച ഗുരുധർമ പ്രചരണ സഭ ആചാര പരിഷ്കരണ യാത്ര നടത്തും. സ്വാമി സച്ചിദാനന്ദൻ പറഞ്ഞു.