Kerala

സെക്രട്ടേറിയറ്റിന് മുന്നിലെ ഫ്ലക്സ് ബോർഡ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഫ്ലക്സ് ബോർഡ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോർഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതിൽ വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിൽ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ചതിന് കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉൾപ്പെടെയുള്ള ഫ്ലക്സ് കോർപറേഷൻ നീക്കിയിരുന്നു.