കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് പതിനഞ്ചുകാരന് മരിച്ചു. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന മിഹിര്‍ ആണ് മരിച്ചത്. ഫ്ലാറ്റ് സമുച്ചയത്തിലെ 26ാം നിലയിൽ നിന്നാണ് മിഹിര്‍ വീണത്. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വീഴാനുണ്ടായ കാരണവും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.