നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഡാകു മഹാരാജിലെ നൃത്തരംഗങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായിക ഉര്‍വശി റൗട്ടേല. ‘ദബിഡി ദിബിഡി’ എന്നു തുടങ്ങുന്ന ഗാനത്തിലെ നൃത്തരംഗങ്ങള്‍ കലയുടെ ആഘോഷം മാത്രമാണെന്ന് ഉര്‍വശി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നതും ഗാനത്തിന് ഒട്ടും യോജിക്കാത്തതുമാണ് ബാലകൃഷ്ണയുടെ സ്റ്റെപ്പുകളെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്. ആളുകള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്നും ഉര്‍വശി റൗട്ടേല പറഞ്ഞു. വിജയങ്ങളുണ്ടാകുമ്പോള്‍ അതോടൊപ്പം വിലയിരുത്തലുകളുമുണ്ടാകും. കാഴ്ചപ്പാടുകളിലെ വൈവിധ്യങ്ങളെ താന്‍ ബഹുമാനിക്കുന്നതായും ഉര്‍വശി പറഞ്ഞു.
ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയും വിവാദങ്ങള്‍ ശക്തമായിരുന്നു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഡാകു മഹാരാജ് വലിയ ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.
STORY HIGHLIGHT: urvashi rautela defends song