Kerala

വന നിയമഭേദഗതി ബിൽ പിന്മാറ്റത്തിൽ സർക്കാർ ഉറച്ച് നിൽക്കണമെന്ന് പി വി അൻവർ

വന നിയമഭേദഗതി ബിൽ പിന്മാറ്റത്തിൽ സർക്കാർ ഉറച്ച് നിൽക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി വി അൻവർ. സർക്കാർ യൂ ടേൺ അടിച്ചത് നന്നായി അല്ലെങ്കിൽ സർക്കാരിനെ ജനങ്ങൾ യൂ ടേൺ അടിപ്പിച്ചേനെ. തന്റെ നിയമസഭ അംഗത്വം വരെ ഇക്കാര്യത്തിൽ തിരിച്ചേൽപ്പിച്ചു.
ജയിലിൽ കിടന്നു, വളരെ സന്തോഷമുണ്ട്. ഡിഎംകെ മുൻ കോർഡിനേറ്റർ മിൻഹാജിനെ കാണാൻ പാലക്കാട്‌ എത്തിയപ്പോഴായിരുന്നു അൻവറിന്റെ പ്രതികരണം.

വന നിയമഭേദഗതി ബിൽ ജനവിരുദ്ധമാണ് ബിൽ നടപ്പാക്കിയെങ്കിൽ ഉദ്യോഗസ്ഥർ ഗുണ്ടകൾ ആയി മാറിയേനെയെന്നും എല്ലാം ‘ഇല്ല’ എന്ന് പറയുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും അൻവർ കുറ്റപ്പെടുത്തി.