ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഇനി 5ജി കണക്ടിവിറ്റി. 1984ൽ പാക്കിസ്ഥാൻ കൈക്കലാക്കാൻ ശ്രമിച്ച സിയാച്ചിൻ നിലനിർത്തിയ ഇന്ത്യയുടെ മേഘ്ദൂത് ദൗത്യത്തിനുശേഷം സേനയുടെ സാന്നിധ്യം ഈ ദുഷ്കര പ്രദേശത്തുണ്ട്.കരസേനാ ദിനത്തിനു (ജനുവരി 15) മുന്നോടിയായിട്ടാണ് റിലയൻസ് ജിയോയുടെ സഹകരണത്തോടെ സൈനികർക്കായി 4ജി, 5ജി സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയത്. ആർമി സിഗ്നലർമാരുടെ സഹായത്തോടെയാണ് ജിയോ 5ജി ശൃംഖല സജ്ജമാക്കിയത്.
സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള കാരക്കോറം റേഞ്ചിലാണ് നിലവിൽ കണക്ടിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. 76 കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമുള്ള മേഖലയാണ് സിയാച്ചിൻ. താപനില –50 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന സ്ഥലമാണ്. കണക്ടിവിറ്റിക്കുള്ള ഉപകരണങ്ങൾ വ്യോമമാർഗമാണ് മുകളിലെത്തിച്ചത്. 2022ൽ ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക് വഴി ഉപഗ്രഹ ഇന്റർനെറ്റ് സൗകര്യം സിയാച്ചിനിൽ ലഭ്യമാക്കിയിരുന്നു.
STORY HIGHLIGHTS: reliance-jio-4g-5g-connectivity-to-siachen-glacier-highest-battlefield