മലപ്പുറം: മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്കാരം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്നലെ രാവിലെയാണ് ഉച്ചക്കുളം ഊരിൽ നിന്ന് മാടിനെ മേയ്ക്കാൻ വനത്തിൽ പോയ സരോജിനിയെ കാട്ടാന ചവിട്ടിക്കൊന്നത്. തുടരെയുള്ള കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് നിലമ്പൂർ നിയോജക മണ്ഡലത്തിൽ എസ്‍ഡിപിഐ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.