വായിലലിഞ്ഞു പോകും ഗുലാബ് ജാമുൻ തയ്യാറാക്കിയാലോ? മധുരപ്രേമികളുടെ പ്രിയപ്പെട്ട ഒന്നാണിത്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പാല്‍പൊടി 120 ഗ്രാം
- മൈദ 120 ഗ്രാം
- ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
- പഞ്ചസാര 60 ഗ്രാം
- പാല്‍ 50 മില്ലി
- റോസ് എസ്സന്‍സ് ഒരു ടീസ്പൂണ്‍
- നെയ് ആവശ്യത്തിന്
- വെള്ളം 50 മില്ലി
തയ്യാറാക്കുന്ന വിധം
പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.