കിടിലൻ സ്വാദിൽ ചോക്ലേറ്റ് ബ്രഡ് തയ്യാറാക്കിയാലോ? വളരെ രുചികരമായ ഒരു സ്നാക്ക്സ് റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- പഴുത്ത റോബസ്റ്റ പഴം – 300 ഗ്രാം
- ബേക്കിങ് സോഡ – 1 ടീസ്പൂണ്‍
- കൊക്കോ പൗഡര്‍ – 1/4 കപ്പ്
- മൈദ മാവ് – 1 1/4 കപ്പ്
- ഉപ്പ് – 1/4 ടീസ്പൂണ്‍
- ബട്ടര്‍ – 1/2 കപ്പ്
- പഞ്ചസാര – 1 കപ്പ്
- മുട്ട – 2 എണ്ണം
- വാനില എസന്‍സ് – 1 ടീസ്പൂണ്‍
- തൈര് – 1/4 കപ്പ്
- ചോക്കോ ചിപ്‌സ് – 1/3 കപ്പ്
തയാറാക്കുന്ന വിധം
ഒരു ബൗളില്‍ റോബസ്റ്റാ പഴം തടി തവി ഉപയോഗിച്ചു കഷണങ്ങളൊന്നുമില്ലാതെ നന്നായി മയപ്പെടുത്തി പ്യൂരിയാക്കി മാറ്റിവയ്ക്കുക. ശേഷം മൈദ മാവ്, ഉപ്പ്, ബേക്കിങ് സോഡാ, കൊക്കോ പൗഡര്‍ എന്നിവ നന്നായി യോജിപ്പിച്ചു അരിപ്പയില്‍ അരിച്ചു മാറ്റി വയ്ക്കുക. അത്യാവശ്യം വലിപ്പമുള്ള ബൗളില്‍ ബട്ടര്‍, പഞ്ചസാര എന്നിവ നന്നായി ബീറ്റ് ചെയ്ത് അതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്തു, വാനില എസന്‍സും ചേര്‍ത്തു യോജിപ്പിച്ചെടുക്കുക. ശേഷം, അരിച്ചു മാറ്റിവച്ച മാവും പഴം പ്യൂരീയും കുറേശ്ശെ ചേര്‍ത്തു ഫോള്‍ഡ് ചെയ്തു ബേക്കിങ് പാനിലേക്ക് എടുത്തു ചോക്കോചിപ്സ് ബാറ്ററിനു മുകളില്‍ വിതറി ടാപ്പ് ചെയ്തു വയ്ക്കുക. ഇനി 350 ഡിഗ്രി F പ്രീ ഹീറ്റ് ചെയ്ത അവ്‌നില്‍ 45 മുതല്‍ 50 മിനിറ്റു വരെ ബേക്ക് ചെയ്തു തണുക്കുമ്പോള്‍ മുറിച്ച് എടുക്കാം.