ഇന്ത്യന്‍ നിരത്തുകളിലേക്ക് വരവിനൊരുങ്ങിയിരിക്കുന്ന വാഹനമാണ് സ്‌കോഡയുടെ കൈലാഖ്. ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയില്‍നിന്ന് ഇന്ത്യയില്‍ എത്തുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍ കൂടിയാണിത്. വിലയില്‍ കുറവുണ്ടെങ്കിലും വാഹനത്തിന്റെ ക്വാളിറ്റിയില്‍ കുറവുവരുത്തിയിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് സ്‌കോഡ. വാഹനത്തിന്റെ സുരക്ഷ ഉറപ്പാകുന്നതിനായി നടത്തിയ ക്രാഷ് ടെസ്റ്റിനെയും അതിജീവിച്ചിരിക്കുകയാണ് ഈ കുഞ്ഞന്‍ എസ്.യു.വി.
സ്കോഡയുടെ പുതിയ എസ്.യു.വി.കൈലാഖിന് ഭാരത് എൻ ക്യാമ്പ് സുരക്ഷാ പരിശോധനയിൽ 5 സ്‌റ്റാർ റേറ്റിംഗ്. രാജ്യത്തിൻറെ ഔദ്യോഗിക സുരക്ഷാ പരിശോധനയിൽ പങ്കെടുക്കുന്ന സ്കോഡയുടെ ആദ്യ വാഹനമാണിത്. കമ്പനിയുടെ മറ്റു മോഡലുകൾ ആയ സ്ലാവിയ, കുശാഖ് എന്നിവയ്ക്കു ഗ്ലോബൽ എൻ ക്യാപ് പരിശോധനയിൽ മുതിർന്നവരുടെ വിഭാഗത്തിലും 5 സ്‌റ്റാർ ലഭിച്ചിട്ടുണ്ട്. 6 എയർബാഗ് അടക്കം ഒട്ടേറെ സുരക്ഷാ ഫീച്ചറുകൾ കൈലാഖനുണ്ട്.