ചൂടിൽ കുളിർമയേകാൻ മാങ്ങാ വെച്ച് ഒരു കിടിലൻ മോജിറ്റോ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെൻഡറിൽ പച്ചമാങ്ങയും, ഇഞ്ചിയും, ഉപ്പും, പഞ്ചസാരയും ഐസ് ക്യൂബും, വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിനെ ഒന്ന് അരിച്ചെടുക്കുക. മാങ്ങാ ജ്യൂസ് റെഡി. ഇനി ഒരു സെർവിങ് കപ്പിലേക്കു 1/2 ഗ്ലാസ് ജ്യൂസ് ഒഴിച്ച് കൊടുക്കുക, അതിലേക്കു 1/2 ഗ്ലാസ് സോഡയും ഒഴിക്കുക. ഒരു പച്ചമുളക് കീറി മുകളിൽ ഇട്ടു ഒന്ന് ഇളക്കി ഗ്ലാസുകളുകിളോ ബൗളിലോ ഒഴിക്കുക. പച്ച മാങ്ങ മൊജിറ്റോ റെഡി.