തങ്ങളുടെ പേര് ദുരുപയോഗം ചെയ്തും അതിന്‍റെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളാണെന്നു നടിച്ചും വ്യാജ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ഫിന്‍ടെക് മേഖലയിലെ മുന്‍നിര സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ മുന്നറിയിപ്പു നല്‍കി. എയ്ഞ്ചല്‍ വണ്ണുമായി സഹകരണമുണ്ടെന്ന് സത്യവിരുദ്ധമായി അവകാശപ്പെടുന്ന നിരവധി അനധികൃത ഗ്രൂപ്പുകളെ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ആവശ്യമായ സെബി രജിസ്ട്രേഷനോ അനുമതിയോ കൂടാതെ സെക്യൂരിറ്റികള്‍ സംബന്ധിച്ച ഉപദേശങ്ങളും ശുപാര്‍ശകളും ഇവയിലൂടെ നല്‍കുന്നുമുണ്ട്. ഓഹരികളില്‍ നിന്നുള്ള വരുമാനം, അവയുടെ പ്രകടനം തുടങ്ങിയവ സംബന്ധിച്ചും അനധികൃത അവകാശവാദങ്ങള്‍ നടത്തുന്നുമുണ്ട്. എയ്ഞ്ചല്‍ വണ്ണിന്‍റെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ചില വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയും ആധികാരികത ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് ഇതേക്കുറിച്ച് എയ്ഞ്ചല്‍ വണ്ണിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി. അനധികൃത സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലൂടെ എയ്ഞ്ചല്‍ വണ്‍ ആശയവിനിമയം നടത്താറില്ലെന്നും മെസേജിങ് സംവിധാനത്തിലൂടെ നിര്‍ണായക വിവരങ്ങള്‍ തേടാറില്ലെന്നും സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്. എയ്ഞ്ചല്‍ വണ്ണിന്‍റെ ഒദ്യോഗിക സംവിധാനത്തിലൂടേയും ആപ്ലിക്കേഷനുകളിലൂടേയും മാത്രമാണു തങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നത്. ഇവ ഒദ്യോഗിക സ്രോതസുകളില്‍ നിന്നോ അംഗീകൃത ആപ്പ് സ്റ്റോറുകളില്‍ നിന്നോ മാത്രം ഡൗണ്‍ലോഡു ചെയ്യണമെന്നും സ്ഥാപനം മുന്നറിയിപ്പു നല്‍കി.