Business

എയര്‍ കേരള ജൂണില്‍ പറന്നുയരും; ആദ്യ സര്‍വീസ് കൊച്ചിയില്‍നിന്ന്

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. വിമാനകമ്പനികളുടെ ഹബ് ആയി കൊച്ചി വിമാനത്താവളത്തെ ചെയര്മാൻ അഫി അഹ്മദ് പ്രഘ്യാപിചു.

76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസ് നു ഉപയോഗിക്കുക. എല്ലാം ഇക്കണോമിക് ക്ലാസ് സീറ്റ്‌കൾ ആയിരിക്കും. 5 വിമാനങ്ങൾ പാട്ടത്തിനു എടുക്കുന്നത് സംബന്ധിച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതി ഉണ്ട്.

പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിൽ കൊച്ചിയിൽ എത്തും. വിമാന ജീവനക്കാരിൽ പകുതിയും മലയാളികൾ ആയിരിക്കും. 750 ജീവനക്കാർ ആദ്യ ഘട്ടത്തിൽ ഉണ്ടാകും. പ്രവർത്തനം തുടങ്ങി 2 വര്ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കും. തുടർന്ന് വിദേശ സർവീസ്കൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗൾഫ് മേഖലയിലേക്ക് ആയിരിക്കും ആദ്യ വിദേശ സർവീസ്.

കൊച്ചി വിമാനത്താവളത്തില്‍ നടന്ന ഹബ്ബ് പ്രഖ്യാപന ചടങ്ങില്‍ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. എം.പി.മാരായ ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, എയര്‍ കേരള ചെയര്‍മാന്‍ അഫീ അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട, സി.ഇ.ഒ. ഹരീഷ് കുട്ടി, ആഷിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.