Kerala

പത്ത് വയസുകാരൻ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ

അരൂരിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുകൾ നിലയിലെ മുറിയിൽ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് – ധന്യ ദമ്പതികളുടെ മകൻ കശ്യപ് (10) ആണ് മരിച്ചത്. അരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്.