നാട്ടിൻപുറത്ത് വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ചേമ്പ്. ഇതുവെച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ഇന്ന് അല്പം വ്യത്യസ്തമായി ചേമ്പ് ഫ്രൈ ആയാലോ? കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ചേമ്പ് കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് ഉപ്പിട്ട വെള്ളത്തില്‍ കഴുകി എടുക്കുക. അതിലേക്കു ഇത്തിരി മഞ്ഞള്‍പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും 1 നുള്ളു ഗരം മസാലയും ഉപ്പും ചേര്‍ത്ത് ഒന്ന് ഇളക്കി 10 മിനിറ്റു വെയ്ക്കുക. പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറുത്തെടുക്കുക. സ്‌നാക്ക് ആയും ചോറിന്റെ കൂടെയും കഴിക്കാവുന്നതാണ്.