Food

ഉച്ചയൂണിന് നല്ല മൊരിഞ്ഞ മത്തി വറുത്തത് ഉണ്ടെങ്കിൽ ഊണ് കുശാലായി

ഉച്ചയൂണിന് നല്ല മൊരിഞ്ഞ മത്തി വറുത്തത് ആയാലോ? ഊണ് കുശാലാക്കാൻ ഇനി മത്തി ഇതുപോലെ വറുത്തുനോക്കൂ, കിടിലൻ സ്വാദാണ്.

ആവശ്യമായ ചേരുവകൾ

  • മത്തി- 6 എണ്ണം
  • സവാള- ഒരു കഷ്ണം
  • ഇഞ്ചി- ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി- 8 അല്ലി
  • കുരുമുളക്- കാൽ സ്പൂൺ
  • ജീരകം- കാൽ സ്പൂൺ
  • കറിവേപ്പില
  • തക്കാളി- ഒരു കഷ്ണം
  • മഞ്ഞൾപ്പൊടി- അര സ്പൂൺ
  • മുളകുപൊടി- രണ്ടു സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവാള, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ജീരകം, കറിവേപ്പില, തക്കാളി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി അരച്ചെടുത്ത് ഇരുവശവും വരഞ്ഞ മത്തിയിൽ തേച്ചു പിടിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കുക.