അൻവറിന്റെ കാര്യം പറഞ്ഞപ്പോൾ അങ്ങേക്കെതിരെ അൻവർ നിരന്തരം ആരോപണം ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട കാരണം സിപിഎമ്മിലെ തന്നെ ഉന്നതർ ആവശ്യപ്പെട്ട പ്രകാരമാണ് അങ്ങനെ എന്തെങ്കിലും അങ്ങേക്കെതിരെ ഒരു നീക്കം പാർട്ടിയിൽ ഉണ്ടോ?
അതെല്ലാം പലരും ആഗ്രഹിക്കുന്ന കാര്യമല്ലേ അത് പറഞ്ഞിട്ട് കാര്യമില്ല.
അതൊക്കെ നിങ്ങൾ തന്നെ വ്യാഖ്യാനിക്കുന്നതല്ലേ, ഞാനൊരു മറുപടി പറയുന്നതല്ല.
പാർട്ടിക്കകത്ത് പി ശശിയുടെ പ്രശ്നം അല്ലെങ്കിൽ പോലീസിൻറെ പ്രശ്നത്തിൽ പാർട്ടിക്കകത്ത് നിന്ന് അൻവറിൻറെ പിന്തുണ ഉണ്ടായിരുന്നു ഏതെങ്കിലും ഘട്ടത്തിൽ?
ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല.
സി എമ്മിനെതിരെ ഒരു നീക്കത്തിന് ആരെങ്കിലും ശ്രമിച്ചിരുന്നോ? അൻവർ പറയുന്നത് അദ്ദേഹം താങ്കൾക്കെതിരെ ധർമ്മടത്ത് അടുത്ത തവണ മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണ്, യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും എന്നാണ്.
അത് അതിൽ ഒരു ഭാഗം ഞാൻ മത്സരിക്കുന്നു എന്നുള്ളതല്ലേ അത് തീരുമാനിച്ചിട്ടില്ല ഇതുവരെ. ഇനി അഥവാ മത്സരിക്കണോ മത്സരിക്കണ്ടെ എന്ന് തീരുമാനിക്കേണ്ടത് അൻവർ അല്ലല്ലോ? അതിലൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ പറയേണ്ട കാര്യമില്ലല്ലോ അതിലൊക്കെ പാർട്ടിക്ക് മേധാമായ ഒരു നിലപാടുണ്ട് ആ നിലപാട് ഉചിതമായ സമയത്ത് പാർട്ടി വ്യക്തമാക്കിക്കോളും.
അത് നിങ്ങൾ തന്നെ ഗവേഷണം നടത്തി കണ്ടെത്തേണ്ട കാര്യമാണ്. അതിൽ ഞാൻ ഒരു അഭിപ്രായം പറയുന്നതല്ല ശരി, ഇപ്പോൾ അദ്ദേഹം വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചു മുന്നോട്ടു പോവുകയാണല്ലോ, പക്ഷേ അദ്ദേഹം വന്ന വരവ് ആ വരവിനു ശേഷം ഞങ്ങളുടെ കൂടെ നിന്നത് ഞങ്ങളുടെ കൂടെ നിൽക്കുന്ന കാലത്ത് ഈ സമൂഹത്തിൽ ഉയർത്തി നിങ്ങൾ തന്നെ പലരും ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങൾ അതിന്റെയൊക്കെ ഭാഗമായിട്ട് ഉയർന്നു വന്ന കാര്യങ്ങൾ അതെല്ലാം വെച്ചുകൊണ്ട് നിങ്ങൾ തന്നെ കാര്യങ്ങൾ വിലയിരുത്തിയാൽ മതി ഞാൻ പറയുന്നതല്ലല്ലോ ശരി. ഞാൻ അങ്ങനെ ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.
ഇത് അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു വശമാണ് നമ്മുടെ നാട്ടിൽ നിന്ന് ആളുകളെ ഈ മറ്റ് സ്ഥലത്തേക്ക് ആണെന്ന് പറഞ്ഞു കൊണ്ടുപോവുക അതിൽ ചില പേരുകൾ ഒക്കെ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ പറയുന്നത് മറ്റൊരു രാജ്യത്തേക്ക് ഇവരെ കൊണ്ടുപോകാൻ ഉദ്ദേശിച്ചു എന്നുള്ളതാണ്. അങ്ങനെയാണ് പത്രവാർത്ത വന്നിട്ടുള്ളത്. അതിൻറെ ഭാഗമായി ചെന്നപ്പോഴാണ് പിന്നെ പറയുന്നു ഇത് റഷ്യയിലേക്ക് ആണ് അവിടെയെത്തിയപ്പോഴാണ് ഈ സൈന്യത്തിലേക്ക് ആളെ വിടുന്നു എന്നു പറയുന്നത്. ഇങ്ങനെയൊരു അവസ്ഥ വലിയ തട്ടിപ്പും ഒരുതരത്തിലുള്ള മനുഷ്യകടത്തുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്. അതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് സംസ്ഥാന സർക്കാരിൻറെ അഭിപ്രായം. ഇന്ത്യ ഗവൺമെൻറ് കൂടുതൽ ശക്തമായ നടപടിയിലേക്ക് കടക്കേണ്ടത് ആയിട്ടുണ്ട്. അക്കാര്യത്തിൽ കേന്ദ്ര ഗവൺമെൻറ് സംസ്ഥാന ഗവൺമെന്റും യോജിച്ച് തന്നെ നീങ്ങേണ്ടതാണ് എന്ന് അഭിപ്രായം തന്നെയാണ് സംസ്ഥാനത്തിനുള്ളത്.