Video

സമാധിയില്‍ അസ്വാഭാവികതയുണ്ടോ? പോസ്റ്റ്‍മോര്‍ട്ടത്തിലെ പരിശോധന ഇങ്ങനെ – Sub Collector

നടപടിക്രമങ്ങൾ പൂർത്തിയായോ?

നടപടിക്രമങ്ങൾ ഇപ്പോൾ ബോഡി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൂടുതൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ബാക്കി കാര്യങ്ങൾ പോലീസ് അറിയിക്കുന്നതായിരിക്കും. അതിൻറെ അന്വേഷണവും ബാക്കി കാര്യങ്ങളും പോലീസ് അതുമായി മുന്നോട്ടു പോയിട്ട് ബാക്കി കാര്യങ്ങൾ അറിയിക്കുന്നതായിരിക്കും. അതിൻറെ ഒരു പ്രോസസ് പൂർത്തിയാക്കിയതിനു ശേഷം ബോഡി കുടുംബക്കാർക്ക് വിട്ടുകൊടുക്കുന്നതായിരിക്കും.

മക്കൾ പറഞ്ഞത് അനുസരിച്ച് സമാധാനിയായ രീതിയിൽ തന്നെയായിരുന്നു മൃതദേഹം?

അതൊക്കെ നമ്മുടെ അന്വേഷണത്തിന്റെ ഭാഗമാണ് അതൊക്കെ പോലീസ് വഴിയെ അറിയിക്കും.

പോസ്റ്റുമോർട്ടം നടപടികൾ ഉടൻ തുടങ്ങുമോ?

പോസ്റ്റുമോർട്ടം നടപടികൾ ചെയ്യും അതിനു ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

സാർ മൃതദേഹം തീർത്തും ജീർണിച്ച അവസ്ഥയിലായിരുന്നോ?

അതൊക്കെ അന്വേഷണത്തിന്റെ ഭാഗമാണ്. പോലീസ് റിപ്പോർട്ടിന്റെ ഭാഗമാണ്. അതൊക്കെ അവർ അന്വേഷണത്തിന് ശേഷം അറിയിക്കുന്നതായിരിക്കും.

വീട്ടുകാരുടെ കൂടി സഹകരണത്തോടെ ആയിരുന്നോ സ്ലാബ് പൊളിക്കൽ നടപടി?

വീട്ടുകാരോട് സംസാരിച്ചിരുന്നു. അതിനു മുന്നേ സംസാരിച്ചിരുന്നു, അതിന് ശേഷവും സംസാരിച്ചിരുന്നു. ഞാനും ഡിവൈഎസ്പിയും ഉണ്ടായിരുന്നു. നമ്മൾ അവരെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അതിനുശേഷം അവർ അവിടെ വരുവാണെങ്കിൽ നമ്മൾ ബോഡി വിട്ടുകൊടുക്കുമ്പോൾ എങ്ങനെ, എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയും അവരോട് രണ്ട് പ്രാവശ്യം സംസാരിച്ചിരുന്നു. നമ്മുടെ ഭാഗത്ത് നിന്നുള്ള കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചതിന് ശേഷമാണ് ബാക്കി കാര്യങ്ങളിലേക്ക് കടന്നത്.

നടപടികളിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഫീൽ ചെയ്തിരുന്നോ?

ഇല്ല ബുദ്ധിമുട്ടൊന്നുമില്ല, എല്ലാം നിയമപരമായിട്ടായിരുന്നു. പോലീസിനെ എല്ലാവിധ സജീകരണങ്ങളും ഇവിടെ ചെയ്തിട്ടുണ്ടായിരുന്നു. നമ്മുടെ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നാണെങ്കിലും എല്ലാം ഇന്ന് നിയമപ്രകാരം തന്നെയാണ് ചെയ്തത്. മറ്റ് ബുദ്ധിമുട്ടകളോ കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അടുത്ത കേസ് പരിഗണിക്കുന്നതിനുമുമ്പ് നമുക്ക് ഒരു പ്രാഥമികമായിട്ടുള്ള ഒരു ഒപ്പീനിയൻ കൊടുക്കാൻ വേണ്ടി സാധിക്കുമെന്നാണ് അല്ലേ നിഗമനം?

അത് പോലീസ് അറിയിക്കും. അത് അന്വേഷണവുമായിട്ട് മുന്നോട്ട് പോയതിനു ശേഷം പോലീസ് അറിയിക്കും.

Latest News