നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ കണ്ട കാഴ്ച വിവരിച്ച് കൗണ്‍സിലര്‍ പ്രസന്നകുമാര്‍. വിവാദ സമാധിയുടെ പൊരുള്‍ അറിയാന്‍ കോടതി നിര്‍ദ്ദേശത്തോടെയാണ് പോലീസ് ഇന്ന് രാവിലെ ആറാലും മൂട്ടിലെ ഗോപന്‍സ്വാമിയുടെ സമാധി സ്ഥലത്ത് എത്തിയത്.
കൗണ്‍സിലര്‍ കണ്ട സമാധി
ഞാന്‍ ഏഴുമണിക്ക് സമാധി സ്ഥലത്ത് എത്തി. ആ സമയത്ത്, ആര്‍.ടി.ഒ ഓഫീസര്‍, പോലീസ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍ കല്ലറ പൊളിക്കുന്നതിനു വേണ്ടി രണ്ട് തൊഴിലാളികള്‍, അതിയന്നൂര്‍ പഞ്ചായത്തിലെ രണ്ടു മെമ്പര്‍മാരുമുണ്ടായിരുന്നു. ആദ്യം എല്ലാവരും ഗ്ലൗസും മാസ്‌ക്കു ധരിച്ച് സമാധിയിക്കു ചുറ്റുമുള്ള മണ്ണുകള്‍ കവറില്‍ ശേഖരിച്ചു. അതിനു ശേഷം കല്ലറയുടെ നാലു വശത്തുമുള്ള അളവുകള്‍ എടുത്തു. ശേഷം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ജോലിക്കാര്‍ ഇരുമ്പ് ഉളികൊണ്ട് കല്ലറയിലെ മുകളിലുള്ള സ്ലാബ് നാലുവശത്തും തട്ടി പൊട്ടിച്ചു.
പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് സ്ലാബ് എടുത്ത് താഴെവെച്ചു. മുകളിലത്തെ സ്ലാബാണ് പൊട്ടിച്ചത്. എല്ലാവരും കല്ലറിലേക്കു നോക്കി. ഞാനും ഈ കുഴിയിലേക്കു നോക്കി. അപ്പോ കണ്ടത്, മഞ്ഞതുണി പുതച്ചിട്ടുണ്ട്. കഴുത്തിനു മുകളില്‍ വാ തുറന്നിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പത്മാസനത്തില്‍ ഇരുത്തിയാണ് അതിനു മുകളില്‍ ഭസ്മവും ഇട്ടിരുന്നു. മുഖത്തൊക്കെ ഭസ്മം ഉണ്ടെങ്കിലും കഴുത്തിനു താഴേയ്ക്ക് ഭസ്മം കുത്തി നിറച്ചിരുന്നു. കഴുത്തിന്റെ അളവോളം ഉണ്ടായിരുന്നു.
അതില്‍ നിന്നും കര്‍പ്പൂരത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. സുഗന്ധ ദ്രവ്യം എന്നുപറയുന്നത് വെള്ളനിറത്തിലുള്ള ഭസ്മവും കര്‍പ്പൂരവുമാണ്. കണ്ണിന് നീറ്റലുണ്ടായിരുന്നതു കൊണ്ട് കര്‍പ്പൂരം ആണെന്നു തോന്നുന്നു. പക്ഷെ, എനിക്ക് ഗോപന്‍സ്വാമിയെ അറിയാവുന്നതു കൊണ്ട് അദ്ദേഹത്തെ മനസ്സിലായി. അതിനു ശേഷം നിരവധി പ്രൊസീജ്യര്‍ നടന്നു. കമ്പു ഉപയോഗിച്ച് കല്ലറയ്ക്കുള്ളിലെ അളവുകള്‍ എടുത്തു രേഖപ്പെടുത്തി. അതിനു ശേഷമാണ് ഭസ്മം നീക്കി. ശേഷം മുന്‍വശം പൊളിച്ചു. രണ്ടു സ്ലാബാണ് ഉണ്ടായിരുന്നത്.
ശേഷം മുഴുവന്‍ ഭസ്മം നീക്കി. പുറകിലത്തെ സ്ലാബ് പൊളിക്കാതെ മൂന്നു വശവും പൊളിച്ചു. എനിക്ക് അദ്്‌ദേഹത്തെ 18 വര്‍ഷം കൊണ്ട് അറിയാം. അവസാനമായി കാണുന്നത് രണ്ടു വര്‍ഷം മുമ്പാണ്. എന്നോടങ്ങനെ സമാധിയെ കുറിച്ച് പറഞ്ഞിട്ടില്ല.
CONTENT HIGH LIGHTS;Dead body with mouth open: Inquest witness, ward councilor Prasannakumar