Kerala

ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണം

നെയ്യാറ്റിൻകര സമാധിയിൽ പുതിയ വഴിത്തിരിവ്. ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ ഇനിയും പൂർത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം പൂർത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.